മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ ആണ് സുരേഷ് ഗോപി , എന്നാൽ തനിക്ക് എതിരെ പല വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പതിവ് ആണ് എന്നാൽ അത്തരത്തിൽ ഒരു വാർത്ത തന്നെ ആണ് ഇപ്പോൾ വന്നിരിക്കുന്നത് , തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. വാർത്തകൾ തെറ്റാണെന്നും ദൈവാനുഗ്രഹത്താൽ സുഖമായിരിക്കുന്നുവെന്നും ആലുവ യുസി കോളേജിൽ ഗരുഡൻ സിനിമയുടെ ലൊക്കേഷനിലാണിപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുരേഷ് ഗോപി ഇതോടൊപ്പം പങ്കുവച്ചു.
സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ് ഗരുഡൻ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്. തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ് ദിവ്യ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാൽ ഈ ആശുപത്രിയിൽ ആയി എന്ന വാർത്ത വ്യാജം ആണ് എന്നും പറഞ്ഞു താരം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/3ATZaRpRXow