ദുൽഖർ സൽമാന് തെലുങ്ക് പ്രേക്ഷകരുടെ പ്രിയതരമായിമാറി

ദുല്‍ഖര്‍ സല്‍മാന് നായകൻ ആയ തെലുങ്ക് സിനിമയുടെ റിലീസ് കഴിഞ്ഞ ദിവസം ആണ് വന്നത് , സീതാരാമം സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം ആരാധകർക്കിടയിൽ കുടുങ്ങി നടൻ ദുൽഖർ സൽമാനും നടി മൃണാൽ താക്കൂറും. ഹൈദരാബാദിലെ പ്രസാദ്‌സ് മൾട്ടിപ്ലക്‌സിൽ ആദ്യ ഷോ കണ്ട് ഇറങ്ങിയ ശേഷമാണ് ദുൽഖർ ആരാധകർക്കിയിൽപ്പെട്ടത്. സുരക്ഷാ ഗാർഡുകൾ പണിപ്പെട്ടാണ് മൃണാളിനെയും ദുൽഖറിനെയും വാഹനത്തിലെത്തിച്ചത്.ആദ്യ ഷോക്ക് ശേഷം വികാരാധീനരായി ദുൽഖറും മൃണാലും സംവിധായകൻ ഹനുരാഘവപുടിയെ ആലിംഗനം ചെയ്യുകയും ചെയ്തു. താരങ്ങളെ കാണാനായി നിരവധി ആരാധകരാണ് തിയേറ്ററിന് പുറത്ത് തടിച്ചുകൂടിയിരുന്നത്.

ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം. മൃണാല്‍ താക്കൂറും രശ്മിക മന്ദാനയും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സ്വപ്‌ന ദത്തയെപ്പോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരു നിര്‍മാതാവിനെ ലഭിച്ചതും ഭാഗ്യമാണ്. തിയേറ്ററില്‍ കാണേണ്ട സിനിമയാണിത്. സിനിമ മികച്ച ഒരു പ്രതികരണം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , മലയാളത്തിലും തമിഴ് തെലുങ്ക് എന്നി ഭാഷയിൽ ചിത്രം റിലീസ് ചെയ്തു മലയാള പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നു ,