ഗോഡ്ഫാദർ ടീസർ കണ്ട മോഹൻലാൽ പറഞ്ഞത് ഇങ്ങനെയാകും

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ െതലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഫസ്റ്റ്ലുക്ക് എത്തി. ‘സ്റ്റീഫൻ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇൻട്രൊ സീൻ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.പ്രഖ്യാപനം മുതല്‍ പാന്‍ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന,

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഗോഡ്‍ഫാദര്‍. മലയാളത്തില്‍ വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്ക് ആയതിനാല്‍ മലയാളികളായ സിനിമാപ്രേമികളും ശ്രദ്ധിച്ച പ്രോജക്റ്റ് ആണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തിന് തലേന്ന്, ഇന്നലെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. തെലുങ്കിലും ഹിന്ദിയിലുമായാണ് ടീസര്‍ എത്തിയത്. തെലുങ്ക് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും ടീസര്‍ മികച്ചതെന്ന് പറയുമ്പോള്‍ മലയാളികളുടെ അഭിപ്രായം അതല്ല. പൃഥ്വിരാജ് സാങ്കേതികത്തികവോടെ ഒരുക്കിയ, ലൂസിഫര്‍ ആയി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ ടീസര്‍ അമ്പേ മോശമാണെന്നാണ് മലയാളികളായ സിനിമാപ്രേമികളുടെ പ്രതികരണം. എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് തിയ്യതിയിലും പുറത്തു വിട്ടു ,