Latest news and updates

ഗംഭീര സിനിമകൾ മലയാളത്തിൽ ഉടൻ സംഭവിക്കുന്നു

പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം വിലായത്ത് ബുദ്ധയ്ക്ക് തുടക്കമാവുന്നു. സെപ്റ്റംബർ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്‌ വിലായത്ത് ബുദ്ധ.’അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും ‘വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ ഒന്നായിരിക്കും. ഷമ്മി തിലകനും അനു മോഹനുമാണ് വിലായത്ത് ബുദ്ധയിലേക്ക് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങൾ. എന്നാൽ അതുപോലെ തന്നെ ബേസിൽ ജോസഫ് ഫഹദ് ഫാസിലിനെ വെച്ച് ഒരു സിനിമ നിർമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക

Comments are closed.