മമ്മൂട്ടി ഇല്ലാതെ ക്രിസ്റ്റഫർ ചിത്രീകരണം പുരോഗമിക്കുന്നു ,

പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പോലീസ് വേഷത്തില്‍ വീണ്ടും മമ്മൂക്കയെത്തുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.എറണാകുളം,വണ്ടിപ്പേരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. എന്നാൽ ഇപ്പോൾ മമ്മൂട്ടി ഇല്ലാതെ ആണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത് , മമ്മൂട്ടി കാടുകണ്ണവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് എന്നാൽ മമ്മൂട്ടി ഇല്ലാത്ത ഭാഗങ്ങൾ ആണ് ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,