മമ്മൂട്ടിയുടെ പുതിയ തെലുങ്ക് സിനിമ പ്രഖ്യാപിച്ചു

മമ്മൂട്ടി അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ ‘ഏജന്റ്’ എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത് ഏജന്റിന്റെ’ ടീസര്‍ ജൂലൈ 15ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പിനായാണ് മമ്മൂട്ടിയുടെ ഫോട്ടോ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത് ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ഏജൻറ് എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി ഒരു പുതിയ തെലുങ്ക് ചിത്രത്തിൽ കൂടി ഉണ്ടാവും എന്നാണ് പറയുന്നത് , എന്നാൽ അതിനെ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല , ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആണ് എന്ന വാർത്തകളും വരുന്നു ,എന്നാൽ ഏജൻറ് എന്ന ചിത്രം ഈ വര്ഷം തന്നെ റിലീസ് ചെയ്യും എന്നാണ് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,