സീതാരാമത്തിന് ഷോ കൂട്ടാന്‍ ഒരുങ്ങി തിയേറ്റര്‍ ഉടമകള്‍!

കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡ് സിനിമ ആരാധകർ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഭ്രമസ്ത്ര. വലിയ ബഡ്ജറ്റിൽ നിർമിച്ച ചിത്രം റിലീസ് ചെയ്തതോടെ മോശം അഭിപ്രായമാണ് കണ്ടവർ പറയുന്നത്. ഗ്രാഫിക്‌സും, VFX എല്ലാം കൂടിച്ചേർന്ന ചിത്രമായിരുന്നു. നാനൂറ് കോടിയോളം മുടക്കിയാൻ ചിത്രം നിർമിച്ചത്.

ചിത്രത്തിന്റെ പ്രധാന ആകർഷണം ഷാരൂഖാൻ, അമിതാബ് ബച്ചൻ എന്നിവർ ഉണ്ട് എന്നതായിരുന്നു. സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് പോലും ചിത്രം മോശം പ്രകടനം കാഴ്ചവച്ചതോടെ സീത റാം എന്ന ചിത്രത്തിന്റെ ഷോ കളുടെ എണ്ണം കൂട്ടാൻ ഒരുങ്ങുകയാണ് തിയേറ്റർ ഉടമകൾ. സെപ്റ്റംബർ രണ്ടിന് ഹിന്ദിയിൽ റിലീസ് ചെയ്താ ചിത്രം കഴിഞ്ഞ ദിവസം ott യിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഹിന്ദി വേർഷൻ റിലീസ് ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ നോർത്ത് ഇന്ത്യയിൽ സീത രാമം എന്ന ചിത്രത്തിന് മികച്ച ബോക്സ് ഓഫീസിൽ കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത്.

ബ്രസ്ത്ര എന്ന ചിത്രത്തിന് വേണ്ടി സിനിമയുടെ ഷോസ് കുറച്ചിരുന്നു എങ്കിലും പ്രേക്ഷകരുടെ അഭ്യർത്ഥന കണക്കിലെടുത്ത് മുബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രത്തിന് ഷോകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഹിന്ദിയിലും ചിത്രത്തിന് മികച്ച കളക്ഷൻ നേടും എന്ന് പ്രതീക്ഷിക്കാം.