മോഹൻലാലിന്റെ ചെറുപ്പകാലത്ത് ഒരു സിനിമ ചെയ്യാൻ പറ്റാത്തതിൽ വിഷമമുണ്ട് എന്നു വിനയൻ

കേരള ചരിത്രത്തെയും തിരുവിതാംകൂർ ചരിത്രത്തെയും കുറിച്ച് പറയുന്നിടത്തെല്ലാം പൊതുവെ ഇരുട്ട് കൊണ്ട് ഓട്ടയടച്ചു പോരുന്ന ചില താളുകളുടെ സുവ്യക്തമായ ചിത്രീകരണമാണ് വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’. സവർണതയുടെ കെട്ടുകാഴ്ചകളിൽ അഭിരമിക്കുന്നതും മെഴുക്കുപുരട്ടി ട്രീറ്റ്‌മെന്റുകളിൽ വന്നുപോയിട്ടുള്ളതുമായ മലയാളത്തിലെ പിരീഡ് ഫിലിമുകളിൽ നിന്നും എല്ലാ അർത്ഥത്തിലും വ്യത്യസ്തമായ ഉദ്യമം എന്ന് സിനിമയെ വിശേഷിപ്പിക്കാം.അവർണരുടെ പക്ഷത്തുനിന്നും അവരുടെ വീക്ഷണകോണിൽ നിന്നുമുള്ള ചരിത്രമെഴുത്ത് എന്നത് തന്നെയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമൂഹിക പ്രസക്തി.

എഡി 1825 മുതൽ എഡി 1874 വരെ ആലപ്പുഴ ജില്ലയിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കർ അഥവാ കല്ലിശ്ശേരി വേലായുധ ചേകവർ എന്ന നവോത്ഥാന നായകന്റെ ധീരോജ്വലമായ ജീവിതവും അനീതികൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം . അവർണ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവദമില്ലാത്ത മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഭരണവും ചരിത്രവും ഈ കേരളത്തിന് സ്വന്തമായുണ്ടായിരുന്നു എന്നത് കേൾക്കാനും കാണാനും അത്ര സുഖമുള്ള ഒന്നല്ല. എന്നാൽ ഈ സിനിമയിലേക്ക് മോഹൻലാലിനെ സമീപിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിനയൻ മോഹൻലാൽ ആയി ചെയ്യാൻ ഇരിക്കുന്ന സിനിമകളെ കുറിച്ചും സംസാരിക്കുയുണ്ടായി , മോഹൻലാലിന്റെ ചെറുപ്പകാലത്ത് ഒരു സിനിമ ചെയ്യാൻ പറ്റാത്തതിൽ വിഷമമുണ്ട് എന്നു ആണ് വിനയൻ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,