ഷൈൻനെ കുറിച്ച് ഇഷ്‌കിലെ നായിക പറഞ്ഞത് കേട്ടോ.. ! – Ann Sheetal about shine tom Chacko

ഏറെ ആരാധകരുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. (Ann Sheetal about shine tom Chacko)നര്‍മ്മം കലര്‍ന്നതും സത്യസന്ധവുമായ മറുപടികള്‍ കൊണ്ടും ഷൈന്റെതായി പുറത്തുവരുന്ന എല്ലാ ഇന്റര്‍വ്യൂകളും ഉടന്‍ തന്നെ വൈറലാകാറുണ്ട്. ഇഷ്‌ക് എന്ന ഷൈന്‍ നീഗം ചിത്രത്തിലൂടെ വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മലയാള സിനിമയിലേക്കുള്ള കടന്ന് വരല്‍. ഇപ്പോള്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമാറി ഷൈന്‍ മാറികഴിഞ്ഞു.

ഇപ്പോഴിത ഷൈനെ കുറിച്ച് നായിക ആന്‍ ശീതള്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് താരം ഷൈനെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഷൈനെ പോലെ
നല്ലൊരു വ്യക്തിയെ ഇതിന് മുമ്പ് താന്‍ കണ്ടില്ല. വളരെ സ്വീറ്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്.

ഒരു റൂമില്‍ ഷൈനൊപ്പം വിശ്വസിച്ചിരിക്കാം. പുള്ളിക്കാരന്‍ വളരെ സ്വീറ്റ് ആണ്. ഇത്രയും നല്ലൊരു ജെന്റില്‍മാനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. നമ്മള്‍ എപ്പോഴും ശരിക്കും കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ ആള്‍ക്കറിയാം. ഇഷ്‌ക്കില്‍ വില്ലന്‍ ആണെങ്കിലും നേരിട്ട് നമുക്ക് എപ്പോഴും ഒരു സുരക്ഷിതത്വമാണ് തോന്നുന്നത്. സത്യം പറഞ്ഞാല്‍ പുള്ളിക്കാരന്റെ കൂടെ ഒരു റൂമില്‍ ഇരുന്നാല്‍ നമ്മള്‍ സേഫ് ആയി തോന്നും പുള്ളിക്കാരന്‍ ഒരു തഗ് മനുഷ്യനാണ്.’ എന്നാണ് ആന്‍ പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇതിനോടകം തന്നെ ഷൈന്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ജവാന്‍ ഓഫ് വെള്ളിമലയാണ് ആനിന്റെ ആദ്യ ചിത്രം. പിന്നീട് തമിഴിലും തെലിങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. ഗ്രൈയ്‌സ് ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.