Latest news and updates

ഇതൊക്കെ ജിത്തു ജോസഫിന്റെ ബ്രില്ല്യൻസ് ആണോ? അതാണോ ഇക്കാര്യങ്ങൾ മാറ്റിവെച്ചത്

ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു ദൃശ്യം. പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിൽ ഉണ്ടായത് അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള സ്വീകാര്യത തന്നെയാണ് ആരാധകരിൽ നിന്നും ചിത്രത്തിന് ഉണ്ടായത് ദൃശ്യത്തിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ സിനി ഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ നിന്ന് ഒരാൾ പങ്കുവെച്ചിരിക്കുന്ന കുറുപ്പിൽ ഉള്ളത്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

ഇന്ന് വീണ്ടും ദൃശ്യം 2 കണ്ടപ്പോൾ ഉണ്ടായൊരു doubt ആണ്. എന്റെ ശ്രദ്ധ ഇല്ലായ്മ ആണെങ്കിൽ ക്ഷമിക്കുക. ജോർജ്കുട്ടി അതിരാവിലെ പോലീസ് സ്റ്റേഷന്റെ സൈറ്റിൽ നിന്നും മൺവെട്ടിയും ആയി വരുന്നത് കണ്ടതിനു സാക്ഷി ഉണ്ട്. (അയാൾ ഒരു കൊലപാതകി ആണെങ്കിലും കോടതി സാക്ഷി മൊഴി പരിഗണിക്കാതിരിക്കില്ലല്ലോ)പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ വരുണിന്റെ അസ്ഥികൂടം ജോർജ്കുട്ടി മാറ്റി പള്ളിപ്പറമ്പിൽ നിന്നും കിട്ടിയ അസ്ഥികൂടവും ആയി സ്വാപ്പ് ചെയ്തിട്ടും ഉണ്ട്. അത് പിന്നീട് ഫോറെൻസിക്ക് പരിശോധനയിൽ വരുണിന്റേത് അല്ലാന്ന് വ്യക്തമായി എന്നത് ശരി തന്നെ.

പക്ഷെ അങ്ങനെ എങ്കിൽ അത് യഥാർത്ഥത്തിൽ ആരുടേത് ആണെന്ന് ഉള്ള ചോദ്യം വരില്ലേ..? അങ്ങനെ വന്നാൽ ആ അജ്ഞാത വ്യക്തിയുടെ മരണം കൊലപാതകം ആണെന്ന് സംശയം വരില്ലേ… അതിന് കാരണം ജോർജ്കുട്ടിയും..
വരുണിന്റേത് അല്ലെങ്കിലും ഒരു മനുഷ്യ അസ്ഥികൂടം പോലീസ് സ്റ്റേഷന്റെ തറയിൽ നിന്നും കിട്ടിയിട്ട് ഉണ്ടല്ലോ. അതൊരു ഇഗ്നോർ ചെയ്യാൻ പറ്റുന്ന കാര്യം ആണോ? ജോർജ്കുട്ടി അവിടന്ന് ഇറങ്ങി വരുന്നത് കണ്ട സാക്ഷിയും. അദ്ദേഹത്തിന്റെ അയൽവാസിയുടെ മൊഴിയും ഉണ്ട് അർദ്ധരാത്രി അദ്ദേഹം വീട്ടിൽ നിന്ന് പോയത് കണ്ടതായിട്ട്. അത് വളരെ ക്രെഡിബിൾ ആയൊരു മൊഴിയും ആണല്ലോ.ഇത് connect ചെയ്ത് Police ന് ജോർജ്കുട്ടിടെ പേരിൽ കേസ് എടുത്തുകൂടെ…?? പ്രത്യേകിച്ച് ബുദ്ധിപരമായി അവരെ കബളിപ്പിച്ച ജോർജ്കുട്ടിയേ അങ്ങനെ ഒരു കേസിൽ എങ്കിലും കുടുക്കാൻ അവര് ശ്രമം നടത്തില്ലേ…? ഇനി ഇത് ജീത്തു ജോസഫ് മനഃപൂർവം അടുത്ത പാർട്ടിൽ എക്സ്പ്ലോർ ചെയ്യാൻ വേണ്ടി മാറ്റി വച്ചതാണോ…?

Comments are closed.