മമ്മൂട്ടി ചിത്രം ബിലാൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് . ബിഗ് ബിയുടെ രണ്ടാംഭാഗമായ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2023 ഓടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തെ കുറിച്ച് കൂടുതൽ റിപോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ് , തിരക്കഥാകൃത്തു ഉണ്ണി ആർ ആണ് ഈ ചിത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത് , കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലുമാണ് ബിലാലിൻറെ വലിയൊരു പങ്ക് ഷൂട്ട് ചെയ്യുക. ഇന്ത്യക്ക് പുറത്തു തന്നെയാകും ആദ്യ ഷെഡ്യൂൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തേ തയാറാക്കിയിരുന്ന തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുമ്പ് നിശ്ചയിച്ചതിലും വലിയ ക്യാൻവാസിലാകും ചിത്രമൊരുക്കുക. അമൽ നീരദ് പ്രൊഡക്ഷൻസും ദുൽഖറിൻറെ വേ ഫാർ ഫിലിംസും ചേർന്നാണ് നിർമാണം നിർവഹിക്കുക.2017 ൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിക്ക് തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. മെഗാസ്റ്റാറിന്റെ മാസ് ക്ലാസ് കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, പശുപതി, വിജയ രാഘവൻ, ലെന, ഇന്നസെന്റ് എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.