ഹേറ്റേഴ്സിനെ ഉള്ള മറുപടിയാണിത്.. മികച്ച കളക്ഷൻ നേടി സ്പടികം 4k – Spadikam movie collection update

സ്പടികം റീ റിലീസ് ചെയ്യുകയാണെന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ നിരവധിപേരാണ് ഇത് കാണാൻ ആരെങ്കിലും തീയേറ്ററിലേക്ക് എത്തുമോ എന്ന ചോദ്യവും വിമര്ശങ്ങളുമായി എത്തിയിരുന്നത്. എന്നാൽ അവരെ എല്ലാം ഞെട്ടിച്ചുകൊണ്ടാണ് തീയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണത്തോടെ സിനിമ ഇന്നും പ്രദർശനം തുടരുന്നത്.ലാലേട്ടൻ സിനിമകൾ കാണാൻ ഇനി തിയേറ്ററുകളിലേക്ക് വരില്ല എന്ന് പറഞ്ഞവർ എല്ലാം തിയേറ്ററുകളിലേക്ക് എത്തി സിനിമ കണ്ടു എന്നതാണ് റീ റിലീസ് ചെയ്താ ഈ ചിത്രത്തിന്റെ വിജയം. (Spadikam movie collection update)

മിക്ക തിയേറ്ററുകളിലും ചെറിയ സ്‌ക്രീനിൽ നിന്നും വലിയ സ്ക്രീനിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തു. 28 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം തീയേറ്ററുകളിലേക് എത്തുന്നത്.

എന്നാൽ 28 വര്ഷം എന്നത് ഒരു വിഷയം അല്ല. മോഹൻലാൽ എന്ന മഹാ നടന്റെ ഏറ്റവും മികച്ച പെർഫോമൻസ് കാണാനാണ് ആളുകൾ വരുന്നത്.. മികച്ച ഗാനങ്ങളും, കഥയും എല്ലാം ഉള്ള എക്കാലത്തെയും മികച്ച ചിത്രം തന്നെയാണ് സ്പടികം. ഇന്നും housfull ആയി പ്രദർശനം തുടർക്ക് എന്നത് എല്ലാവരെയും അല്ബുധപെടുത്തുന്ന ഒരു കാര്യമാണ്. ഇത് ലാലേട്ടന്റെ തിരിച്ചുവരവിലേക്കുള്ള ഒരു തുടക്കമാണ്. ഹേറ്റേഴ്‌സ് ഒന്ന് കരുതിയിരുന്നോ..!

English Summary: Spadikam movie collection update