സംഗീത കച്ചേരിക്കിടെ ഗായികയ്ക്ക് ലഭിച്ചത് 4 കോടി രൂപ

സംഗീത കച്ചേരിക്കിടെ ഗായികയ്ക്ക് നോട്ടുമഴ കിട്ടിയത് നാലര കോടി രൂപ ഞെട്ടലോടെ സോഷ്യൽ ലോകം ഗുജറാത്തിലെ പരമ്പരാഗത-നാടൻ ഗാനങ്ങൾ ആലപിച്ച് ഏറെ പ്രശസ്തയായ ഗായിക ഗീത ബെൻ റബാരി പാട്ടുപാടി ഇത്തവണ പണമഴ പെയ്യിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപാറിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീതപരിപാടിയിലാണ് പണം മഴയായി പെയ്തിറങ്ങിയത്.ഗീത ബെന്നിന്റെ ആലാപനത്തിൽ മതിമറന്ന ആസ്വാദകരാണ് പണം ഗീതയ്ക്ക് ചുറ്റും എറിഞ്ഞ് അവരെ ആശിർവദിച്ചത്. ഗീത പരിപാടി അവസാനിപ്പിക്കുമ്പോഴേക്കും 4.5 കോടി രൂപ ഇത്തരത്തിൽ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ,

എന്നാൽ ഇതുപോലെ നിരവതി തവണ ആണ് ഇങ്ങനെ പാട്ടുപാടി പണം വാങ്ങിയിട്ടുള്ളത് , ഗീതയുടെ ഗാനാലാപനം അതിമനോഹരമായി തുടർന്നതോടെ സംഗീതപരിപാടിക്ക് എത്തിയവർ ഗായികയ്ക്ക് മേൽ പണം ചൊരിയുകയായിരുന്നു. കുമിഞ്ഞുകൂടിയ നോട്ടുകൾക്കു നടുവിലിരുന്ന് ഗീത റബേരി സംഗീത കച്ചേരി അവസാനിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വീഡിയോ തന്നെ ആണ് ഇപ്പോൾ എല്ലാവരിലും എത്തിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →