കള എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രമോദ് വെളിയനാട്. തുടർന്ന് നിരവധി സിനിമകളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പ്രമോദിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിൽ നിന്നുള്ള വിഡിയോ ആണ്. വൻ താരനിരയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്. നടന്മാരായ ടൊവിനോ തോമസ്, റോഷൻ മാത്യു, സംവിധായകൻ ആഷിഖ് അബു എന്നിവരാണ് ഗൃഹപ്രവേശനത്തിന് എത്തിയത്. താരങ്ങൾക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. ചെണ്ടമേളത്തിന്റെ അടമ്പടിയോടെയാണ് താരങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നത്. താരങ്ങളെ കാണാൻ നാട്ടുകാർ വഴികളിൽ കാത്തു നിൽക്കുന്നതും വിഡിയോയിലുണ്ട് വീടിന്റെ പേര് പേരിൽ പ്രമോദ് ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ടൊവിനോ ആയിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്.
ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആർപ്പുവിളിക്കുകയായിരുന്നു. എന്നാൽ ഇത് എല്ലാം ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആവേശത്തിൽ ആക്കുകയും ചെയ്തിരുന്നു , നാടകത്തിൽ ശ്രദ്ധേയനായ പ്രമോദ് സിനിമയുടെ പേരെടുക്കുന്നത് കളയിലെ മണിയാശാൻ എന്ന കഥാപാത്രത്തിലൂടെയാണ്. ഗൃഹപ്രവേശനത്തിനു വിളിച്ചപ്പോൾ ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് ടൊവീനോ പറഞ്ഞു. വലിയ ഒരു ആരാധകർ തന്നെ അവിടെ ഉണ്ടായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,