മലയാളത്തിലെ യുവ താരം ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആർ.എമ്മിന്റെ അജയന്റെ രണ്ടാം മോഷണത്തിന്റെ ഹിന്ദി പതിപ്പ് ടീസർ ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ പുറത്തിറക്കും. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായി പുറത്ത് വരും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ടീസർ റിലീസ്. പ്രേക്ഷകർ വലിയ ആവേശത്തിൽ താനെന്ന ആണ് ,
നേരത്തെ 118 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 125 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിംഗ് ആണ് 118 ദിവസം കൊണ്ട് പൂർത്തി ആക്കിയതെന്ന് സംവിധായകൻ ജിതിൻ ലാൽ അന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞത്. അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം വലിയ ഒരു താര നിരതന്നെ ആണ് ചിത്രത്തിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,